ഹൊറര്‍ ത്രില്ലര്‍ തയ്യല്‍ മെഷീന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയന്‍, നവാഗതനായ പ്രേം നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി എസ് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘തയ്യല്‍ മെഷീന്‍’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി. ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഗോപ്‌സ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഗോപിക ഗോപ്‌സ് ആണ് നിര്‍മ്മിക്കുന്നത്.

city exchange

രതീഷ് പട്ടിമറ്റം, ബീബു സര്‍ഗി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. രാകേഷ് കൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിര്‍വഹിക്കുന്നു.

തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങള്‍ ഉടന്‍ അറിയിക്കും. എഡിറ്റര്‍: അഭിലാഷ് ബാലചന്ദ്രന്‍, മ്യൂസിക്ക്: ദീപക് ജെ ആര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!