അന്തര്‍ സംസ്ഥാന മയക്ക് മരുന്ന് കടത്ത് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Web Desk
1 Min Read

പറവൂര്‍: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പറവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

city exchange

കോതമംഗലം തനക്കളം ജവഹര്‍ കോളനിയില്‍ കാരോട്ട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (27), മാറംപിള്ളി പള്ളിപ്രം പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് (35) എന്നിവരെയാണ് ജഡ്ജ് സി മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, കാക്കിനടാ എന്നിവിടങ്ങളില്‍ നിന്നും 30.200 കിലോഗ്രാം കഞ്ചാവ് ഡി ടി ഡി സി കൊറിയര്‍ സര്‍വീസ് വഴി കേരളത്തിലേക്ക് കടത്തിയെന്നാണ് കേസ്. ആലുവയിലെ ഒരു സ്വകാര്യ ഹോട്ടലിലും കരുമാല്ലൂര്‍ അക്വാസിറ്റിയിലെ ഫ്‌ളാറ്റിലും താമസിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.

2021 ഒക്ടോബറില്‍ പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയര്‍ സര്‍വീസിന് മുന്നില്‍ അന്തര്‍ സംസ്ഥാന കഞ്ചാവ് സംഘം നില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കഞ്ചാവുമായി പിടിയിലായത്.

- Advertisement -
Ad image

കഞ്ചാവ് വാങ്ങുന്നതിന് പണം കൈമാറാന്‍ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ രേഖകള്‍, കൊറിയര്‍ രേഖകള്‍ എന്നിവ അടക്കം 58 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും 40 സാക്ഷികളെ കോടതി വിസ്തരിക്കുകയും ചെയ്തു.

പെരുമ്പാവൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസി എം ജോണ്‍സണ്‍ കണ്ടുപിടിച്ച കേസില്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്താണ്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാരായ അഡ്വ. ശ്രീറാം ഭരതന്‍, അഡ്വ. എന്‍ കെഹരി എന്നിവര്‍ ഹാജരായി.

Share This Article
Leave a Comment
error: Content is protected !!