സന്‍ഫീറിന്റെ സംവിധാനത്തില്‍ ജിഷാദ് ഷംസുദ്ധീന്‍ നായകനാകുന്ന ചിത്രം ‘എം’ന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ധീന്‍ അഭിനയിക്കുന്ന ‘എം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സന്‍ഫീര്‍ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

city exchange

മോഹന്‍ലാലിന്റെ പേഴ്‌സണല്‍ ഡിസൈനറും ഡിസൈനര്‍ എന്ന മേഖലയില്‍ സൗത്ത് ഇന്ത്യയില്‍ തന്നെ മുന്‍നിരയിലുമുള്ള ജിഷാദ് ഷംസുദ്ധീന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. കാര്‍ബണ്‍ ആര്‍ക് മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

‘എം’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി: ജിബ്രാന്‍ ഷമീര്‍, പ്രൊജക്റ്റ് ഡിസൈനര്‍: എന്‍ എം ബാദുഷ, സംഗീതം: ജുബൈര്‍ മുഹമ്മദ്, മേക്കപ്പ്: റോണക്‌സ് സേവിയര്‍, ക്രിയേറ്റീവ് വര്‍ക്ക്‌സ്: മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, റായിസ് ഹൈദര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ്: മാര്‍ട്ടിന്‍ ട്രൂക്കോ, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!