

തിരുവനന്തപുരം: രൂപകല്‍പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്സ് വാച്ചുകള്‍ വിപണിയിലേക്ക്. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മുതല്‍ എക്സ്പ്ലോര്ഹോണര് വെബ്സൈറ്റിലും ആമസോണിലും പ്രധാന ഓഫ്ലൈന് സ്റ്റോറുകളിലും വാച്ചുകള്‍ ലഭിക്കും. കറുപ്പ്, വെറുപ്പ് നിറങ്ങളില്‍ ലഭ്യമായ ഹോണര്‍ ചോയ്സ് വാച്ചിന് 6,499 രൂപയാണ് വില. പ്രഥമവില്‍പ്പന വിലയില്‍ 500 രൂപയുടെ ഇളവുണ്ട്. 1.95 ഇഞ്ച് അമൊലെഡ് അള്‍ട്രാതിന്‍ ഡിസ്പ്ലേയാണ് വാച്ചിന്റെത്. ജിഎന്‍എസ്എസ് മള്‍ട്ടി സിസ്റ്റം ഉപയോഗിച്ചാണ് നിര്‍മിച്ചത്.

എസ്ഒഎസ് ബ്ലൂടൂത്ത് കോളിങ്, ഒറ്റച്ചാര്‍ജില്‍ 12 ദിവസത്തെ ബാറ്ററി ആയുസ്, നീന്തുമ്പോഴും വെള്ളംകടക്കാതിരിക്കാന് 5 എടിഎം ജലപ്രതിരോധം തുടങ്ങിയവ സവിശേഷതകളാണ്. ആരോഗ്യനില പരിശോധിക്കാന്‍ വാച്ചില്‍ ഹോണര്‍ ഹെല്‍ത്ത് ആപ്പ് ഉണ്ട്. ഔട്ട്ഡോര്‍, ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങളെല്ലാം പരിശോധിക്കാന്‍ ഇതുവഴി സാധിക്കും. ഒരേ സമയം ഉത്പന്നത്തിന്റെ നവീകരണത്തിലും ഉപഭോക്താക്കളുടെ സംതൃപ്തിയിലും ഹോണര്‍ ശ്രദ്ധിക്കുന്നതായി സീനിയര്‍ വൈസ് പ്രസിഡന്റും ജോയിന്റ് എം ഡിയുമായ സി പി ഖണ്ടെല്വാല് പറഞ്ഞു. ഹോണര്‍ വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
