

പുത്തന്‍കുരിശ്: ചാലക്കുടി പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ പര്യടനം പുത്തന്‍കുരിശ് ബ്ലോക്കിലൂടെയായിരുന്നു. ബ്ലോക്കിലെ പൂതൃക്ക, തിരുവാണിയൂര്‍, അമ്പലമേട്, കുന്നത്തുനാട് തുടങ്ങിയിടങ്ങളില്‍ സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥനയുമായി പര്യടനം നടത്തി.

കരിമുകളിലെ മമ്പഉല്‍ ഉലൂം എജുക്കേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച വേളയില്‍ അവിടുത്തെ പിഞ്ചു വിദ്യാര്‍ഥികളോടൊപ്പം കളി ചിരിയുമായി സമയം ചെലവഴിച്ച സ്ഥാനാര്‍ഥി പിന്നീട് കുന്നത്തുനാടിലെ യുവാക്കളോടൊപ്പം നാട്ടുവിശേഷങ്ങള്‍ പങ്കുവെച്ചു.

പിന്നീട് വടവുകോട് ഓട്ടോ തൊഴിലാളികളോടൊപ്പം. പിന്നെ നേരെ പൊതുജനമധ്യത്തിലേക്ക്. ഓരോരുത്തരെയും നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിച്ച ശേഷം മലയന്‍കുരിശ് ബി എഡ് കോളേജില്‍. അങ്ങനെ മണ്ഡലവും ബ്ലോക്കും സജീവമായ രീതിയില്‍ പര്യടനം നടത്തിയാണ് ബെന്നി ബഹനാന്‍ മടങ്ങിയത്.
