

ദോഹ: കേരള എന്റര്‍പ്രേണേഴ്‌സ് ക്ലബ്ബ് (കെ ഇ സി) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കെ ഇ സി അംഗങ്ങള്‍ക്ക് പുറമെ ഖത്തറിലെ ചെറുകിട സംരംഭകരും മാധ്യമ പ്രവര്‍ത്തകരും സാത്തര്‍ റസ്റ്ററന്റില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

കെ ഇ സി പ്രസിഡന്റ് മജീദലി ഇഫ്താര്‍ സന്ദേശം നല്‍കി. വ്യാപാര വ്യവഹാര രംഗങ്ങളില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമ്പോഴേ യഥാര്‍ഥ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും നൈമിഷിക ലാഭത്തിനു വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചകള്‍ക്ക് നാം ഇടം കൊടുക്കരുതെന്നും സംരംഭകരെന്ന നിലയില്‍ പ്രത്യേക സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.

കെ ഇ സി ചെയര്‍മാന്‍ ആര്‍ ചന്ദ്രമോഹന്‍, കെ ഇ സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു. കെ ഇ സി വൈസ് പ്രസിഡന്റ് ഷൈനി കബീര്‍ ചടങ്ങ് നിയന്ത്രിച്ചു. വൈസ് ചെയര്‍മാന്‍ ശരീഫ് ചിറക്കല്‍ സമാപന പ്രസംഗം ചെയ്തു.
