വാത്സല്യം പദ്ധതി പത്താം വര്‍ഷത്തിലേക്ക്

Web Desk
2 Min Read

മനാമ: ബഹ്റൈന്‍ വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി പത്താം വാര്‍ഷികവും ഇഫ്താര്‍ മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടില്‍ നിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ട് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് വാത്സല്യം.

city exchange

സാമ്പത്തിക സഹായവും ഒപ്പം യത്തീംഖാനയില്‍ നിന്നും ഭക്ഷണ സഹായവും യത്തീംഖാനയുടെ കീഴിലുള്ള ഹോസ്പിറ്റലില്‍ ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവും റമദാനിലും പെരുന്നാളിനും പ്രത്യേക സഹായങ്ങളും സമ്മാനങ്ങളും നല്‍കി വരുന്നു. ഉന്നത പഠനത്തിന് പോവുന്ന കുട്ടികള്‍ക്ക് പഠന സഹായവും നല്‍കുന്നുണ്ട്.

പുതുതായി 22 കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ഈ വര്‍ഷം 66 അനാഥ കുട്ടികളെ ഏറ്റെടുത്തു വാത്സല്യം പദ്ധതി വിപുലീകരിച്ചു.

- Advertisement -
Ad image

2024- 25വര്‍ഷത്തെ വാത്സല്യം വാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം ബഹ്റൈനിലെ പ്രമുഖ വ്യവസായിയും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരി കൂടിയായ എം എം എസ് ഇബ്രാഹിം ഹാജി അഞ്ചു കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്തു സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ തങ്ങളെ ഏല്പിച്ചു.

പരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ എം സി സി വൈസ് പ്രസിഡണ്ട് ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ഭാരവാഹികളായ ഗഫൂര്‍ കൈപ്പമംഗലം, ഓക്കേ കാസിം, നിസാര്‍ ഉസ്മാന്‍, ഗഫൂര്‍ കൈപ്പമംഗലം, കെ എം സി സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാന്‍, ഫൈസല്‍ കോട്ടപ്പള്ളി, അഷ്റഫ് അഴിയൂര്‍, കുരുട്ടി മൊയ്തു ഹാജി, വിവിധ ജില്ലാ- ഏjിയ ഏരിയ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എ പി ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുന്‍കാലങ്ങളില്‍ വില്യാപ്പള്ളി യത്തീംഖാനയില്‍ ഹൈടെക് ഓഡിറ്റോറിയം, മെഡിക്കല്‍ എക്യുമെന്റ് വിതരണ കേന്ദ്രം, എം ജെ സ്മാര്‍ട്ട് ഓഫീസ്, കമ്പ്യൂട്ടര്‍ സെന്റര്‍, ഭവന നിര്‍മ്മാണ സഹായം, ആംബുലന്‍സ്, സ്ഥിരവരുമാന ബില്‍ഡിംഗ് സഹായം, ചികിത്സ സഹായം എന്നിവ നല്‍കിയിട്ടുണ്ട്.

പരിപാടിക്ക് ഇസ്ഹാഖ് പി കെ സ്വാഗതവും സഹീര്‍ വില്യാപ്പള്ളി നന്ദിയും പറഞ്ഞു. എന്‍ കെ മൂസഹാജി, മജീദ് കല്ലേരി, സകീര്‍ ചേരിപ്പൊയില്‍,
കൂടത്തില്‍ മൂസഹാജി, ഹാഷിം പി പി, അനസ് ഏലത്ത, സമീര്‍ മൈക്കുളങ്ങര, കപ്പി കുഞ്ഞമ്മദ്, അഫ്‌സല്‍ കീരപ്പള്ളി, സിറാജ് അമരാവതി, അഷ്റഫ് താനിയുള്ളതില്‍, നൗഫല്‍, ജുനൈസ്, എസ് കെ അഷ്റഫ്, അസീസ് അരൂര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 0097339841984 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!