പോരാട്ടം മതിയായില്ല; ബോക്‌സിംഗ് കമേന്റേറ്ററായി നാളെ ട്രംപ് രംഗത്ത്

Web Desk
1 Min Read

വാഷിംഗ്ടണ്‍: ലോക രാജ്യങ്ങള്‍ തമ്മിലടിക്കുന്നതിന് മധ്യത്തിലിരുന്ന് അഭിപ്രായം പറഞ്ഞ് ഡൊണാള്‍ഡ് ട്രംപിന് മതിയായില്ല. ശനിയാഴ്ച ഫ്‌ളോറിഡയിലെ ബോക്‌സിംഗ് മത്സരത്തിന്റെ കമന്ററി ബോക്‌സില്‍ ട്രംപുണ്ടാകും.

city exchange


ഫൈറ്റ് ടി വിയില്‍ കമേന്റേറ്ററായി പ്രത്യക്ഷപ്പെടുന്ന ട്രംപിന്റെ പരസ്യം ഇതിനകം ടി വിയില്‍ വന്നുകഴിഞ്ഞു. വലിയ പോരാട്ടക്കാരേയും പോരാട്ടങ്ങളും എനിക്കിഷ്ടമാണ് എന്നു വ്യക്തമാക്കുന്ന ട്രംപിന്റെ പരസ്യമാണ് വന്നിരിക്കുന്നത്.

ഹെവി വെയ്റ്റ് മുന്‍ ലോകചാംപ്യന്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡാണ് ബോക്‌സിംഗ് റിംഗില്‍ ഇറങ്ങുന്നത്. നേരത്തെ നിശ്ചയിച്ച മത്സരാര്‍ഥിക്ക് കോവിഡ് ബാധിച്ചതോടെയാണ് പകരം ഇവാന്‍ഡര്‍ഹോളി ഫീല്‍ഡ് റിംഗിലിറങ്ങുന്നത്.

- Advertisement -
Ad image


വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിലാണ് ട്രംപ് കമന്ററിയും പറഞ്ഞ് ബോക്‌സിലിരിക്കുന്നത്. ട്രംപിന്റെ കമേന്ററിയും ഹെവി വെയ്റ്റ് മുന്‍ ചാംപ്യന്റെ ബോംക്‌സിംഗ് പ്രകടനവും ടി വിയില്‍ കാണാന്‍ ഒരല്‍പം ചെലവേറും- 50 ഡോളര്‍.

Share This Article
Leave a Comment
error: Content is protected !!