

ദോഹ: ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളമാകെ തോല്‍ക്കുമെന്ന പരിഭ്രാന്തിയില്‍ വര്‍ഗ്ഗീയ കാര്‍ഡിറക്കിയും ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചും മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടി ഭീതി സൃഷ്ടിക്കുകയാണെന്ന് എസ് എ എം ബഷീര്‍ അഭിപ്രായപ്പെട്ടു. കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ പടയൊരുക്കം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി, ആക്ടിങ്ങ് സംസ്ഥാന പ്രസിഡണ്ട് കെ മുഹമ്മദ് ഈസ, സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി, സംസ്ഥാന മുന്‍ സെക്രട്ടറി റഹീസ് പെരുമ്പ, ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട്, സാദിഖ് കെ സി, മുഹമ്മദ് ബായാര്‍, ഷാനിഫ് പൈക്ക, മൊയ്തു ബേക്കല്‍, സഗീര്‍ ഇരിയ, മണ്ഡലം നേതാക്കളായ നാസര്‍ ഗ്രീന്‍ലാന്‍സ്, ഹാരിസ് ഏരിയാല്‍, മാക് അഡൂര്‍, അഷ്‌റഫ് എം വി, അന്‍വര്‍ കാടങ്കോട്, മീഡിയ വിങ് പ്രതിനിധികളായ അബ്ദുറഹ്‌മാന്‍ ഏരിയാല്‍, സാബിത്ത് തിരുത്തി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ജനറല്‍ സെകട്ടറി സെമീര്‍ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ടഷറര്‍ സിദ്ദീഖ് മണിയന്‍ പാറ നന്ദിയും പറഞ്ഞു.
