യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

കോഴിക്കോട്: യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് കൂട്ടലൈംഗിക പീഡനത്തിനിരയാക്കി. ചേവരമ്പലത്താണ് സംഭവം. കൊല്ലം സ്വദേശിനിയായ 36കാരിയാണ് പീഡനത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടിക്ടോകിലൂടെ പരിചയപ്പെട്ട യുവതിയെയാണ് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്.

city exchange


യുവതിയുമായി ടിക്ടോകിലൂടെ പരിചയത്തിലായ അജ്നാസ് നേരിട്ട് കാണാനായി കോഴിക്കോട്ടേക്ക് ക്ഷണിച്ചു. യുവതി ബുധനാഴ്ചയാണ് കോഴിക്കോട്ടെത്തിയത്. അജ്നാസ് യുവതിക്കായി ചേവരമ്പലത്തെ ഒരു ഫ്‌ളാറ്റില്‍ മുറിയുമെടുത്തിരുന്നു.


ഫ്‌ളാറ്റിലെത്തിയ യുവതിക്ക് ഫഹദ്, സുഹൈബ് കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളെ അജ്നാസ് പരിചയപ്പെടുത്തി. ഇവര്‍ നല്‍കിയ ഓയില്‍ പുരട്ടിയ സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് യുവതി ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്നാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു.

- Advertisement -
Ad image


രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവാക്കള്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പീഡനം നടന്നെന്ന സംശയം തോന്നിയ ആശുപത്രിക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കേസില്‍ ചേവായൂര്‍ പൊലീസ് നാലു പേരെ പ്രതിയാക്കി കേസെടുത്തു. ഇതില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. അറസ്റ്റിലായവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!