

കൊച്ചി: അസറ്റ് ഹോംസ് നിര്‍മിക്കുന്ന കൊച്ചി മരടിലെ അസറ്റ് ഡൊമിനിയനില്‍ സാംപ്ള്‍ അപ്പാര്‍ട്ട്മെന്റ് തുറന്നു. ജെവി പാര്‍ട്ണര്‍ ഡോ. ഐസക് മത്തായി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ദീപ്തി സുമേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

2, 3 ബിഎച്ച്കെ ആഡംബര അപ്പാര്‍ട്ടുമെന്റുകളുടെ പദ്ധതിയായ അസറ്റ് ഡൊമിനിയന്‍ 2025 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പറഞ്ഞു.
