
കൊച്ചി: ഐ ടി സിയുടെ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ബ്രാന്‍ഡ് അംബസാഡറായി ഷാരൂഖ് ഖാന്‍. സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി- ഓരോ ഹൃദയത്തിന്റേയും ഫാന്റസി എന്ന പുതിയ ക്യാമ്പെയ്നുമായി എട്ടു ഭാഷയിലെത്തുന്ന പരസ്യചിത്രത്തിലാണ് ബ്രാന്‍ഡ് അംബാസഡറായി ഷാറൂഖ് ഖാന്റെ അരങ്ങേറ്റം. ബിസ്‌ക്കറ്റുകളിലെ രാജാവ് എന്നറിയപ്പെടുന്ന ഡാര്‍ക്ക് ഫാന്റസിക്ക് ഫാന്റസികളുടെ രാജാവ് എന്നറിയപ്പെടുന്ന താരത്തിന്റെ സാന്നിധ്യം ഏറെ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ഡാര്‍ക്ക് ഫാന്റസിയുടെ മുഖമായി ഷാരൂഖ് ഖാനെ ലഭിച്ചതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് ഐ ടി സി ഫുഡ്സ് ഡിവിഷന്‍ ബിസ്‌ക്കറ്റ്സ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സി ഒ ഒ അലി ഹാരിസ് ഷേരെ പറഞ്ഞു. ഷാരൂഖ് ഖാന്റെ വശീകരണ ശക്തിയും പ്രതിച്ഛായയും ഡാര്‍ക്ക് ഫാന്റസിയെ പ്രതിനിധീകരിക്കാന്‍ ഏറെ അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.


സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി പോലൊരു ജനപ്രിയ ബാന്‍ഡുമായി സഹകരിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. ബ്രാന്‍ഡിന്റെ പുതിയ മുദ്രാവാക്യമായ ഓരോ ഹൃദയത്തിന്റേയും ഫാന്റസി തന്നോട് വളരെയധികം ചേര്‍ന്നു നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫാന്റസിയുടെ ലോകത്തേയ്ക്ക് യാത്രകള്‍ നടത്തി ഷാരൂഖ് ഖാനെപ്പോലെ തിരിച്ചെത്തുന്നത് എല്ലാവരും സ്വപ്നം കാണുന്നതാണെന്നും ഇതു കണക്കിലെടുത്താണ് ഓരോ ഹൃദയത്തിന്റേയും ഫാന്റസി എന്ന ക്യാമ്പെയ്ന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും എഫ് സി ബി ഉല്‍ക്ക നാഷനല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ റോമി നായര്‍ പറഞ്ഞു.
ഒരു സലോണില്‍ തന്റെ ഊഴം കാത്തിരിക്കുന്ന വനിതയെയാണ് എഫ് സി ബി ഉല്‍ക്ക നിര്‍മിച്ച ടി വി കമേഴ്സ്യല്‍ അവതരിപ്പിക്കുന്നത്. സമയം കൊല്ലുന്നതിനായി അവര്‍ ഒരു ചോകോ ഫില്‍സ് കുക്കി തിന്നുന്നു. അതവരെ ഒരു ഫാന്റസിയിലേയ്ക്ക് നയിക്കുന്നു. ഷാരൂഖ് ഖാനാണ് ഫാന്റസിയുടെ ലോകത്ത് പ്രത്യക്ഷപ്പടുന്നത്. ഷാരൂഖ് അവരുടെ മുടി സ്റ്റൈലാക്കുന്നു, മേക്കപ്പിടുന്നു, നഖങ്ങള്‍ ഭംഗിയാക്കുന്നു. ഫാന്റസിയില്‍ നിന്ന് അവരുണരുന്നത് അതെല്ലാം ഒരു ഫാന്റസിയാണെന്ന തിരിച്ചറിവിലാണ്. തൊട്ടടുത്ത് അത്ഭുതം കൂറിയിരിക്കുന്ന പെണ്‍കുട്ടിക്ക് അവര്‍ ഒരു കുക്കി നീട്ടുന്നു. തുടര്‍ന്ന് കേള്‍ക്കുന്ന ‘ക്രഞ്ചി കുക്കി മേം മോള്‍ട്ടന്‍ ചോക്കോ’ എന്ന വോയ്സ്ഓവര്‍ ഷാരൂഖ് ഖാന്റേതാണ്.
എട്ട് ഭാഷയിലാണ് ക്യാമ്പെയ്ന്‍ എത്തുന്നത്. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയാ ചാനലുകളിലും ടി വി ചാനലുകളിലും ക്യാമ്പെയ്ന്‍ എത്തും.

