അടിയോടിടി പിന്നെ കല്യാണവും; ‘ഗുരുവായൂരമ്പല നടയില്‍’ റിലീസ് ടീസര്‍

Web Desk
1 Min Read

കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഒരുവിധം എല്ലാ താരങ്ങളും ഈ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

city exchange

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ ‘കെ ഫോര്‍ കല്യാണം’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ‘ഗുരുവായൂരമ്പല നടയില്‍’ എന്നാണ് പ്രോമോകള്‍ തരുന്ന സൂചന.

നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ‘ഗുരുവായൂരമ്പല നടയില്‍’. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി- എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ളതാണ് ചിത്രം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!