എന്‍ സി സി ദശദിന ക്യാമ്പ് സമാപിച്ചു

Web Desk
1 Min Read

കോഴിക്കോട്: മെയ് 16 മുതല്‍ 25 വരെ വെസ്റ്റ്ഹില്‍ എന്‍ സി സി ഗ്രൂപ്പ് ട്രെയിനിങ് സെന്ററില്‍ ആരംഭിച്ച 9 കേരള ഗേള്‍സ് ബറ്റാലിയന്റെ വാര്‍ഷിക ദശദിന ക്യാമ്പിന് സമാപനമായി.

city exchange

സമാപന സമ്മേളനം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ബി കെ പത്ര, 9 കേരള ഗേള്‍സ് ബറ്റാലിയന്‍ കമ്മാന്റിങ് ഓഫീസര്‍ കേണല്‍ വെങ്കടേശന്‍ ആര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മേജര്‍ നിഷ്ട ശര്‍മ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.

ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകള്‍ക്കുള്ള സമ്മാനവിതരണവും കേഡറ്റുകളുടെ വിവിധ കലാപരിപാടികളും നടന്നു.

- Advertisement -
Ad image

അസോസിയേറ്റ് എന്‍ സി സി ഓഫീസര്‍മാരായ ചീഫ് ഓഫീസര്‍ ഷെറി ഫ്രാന്‍സിസ് ക്യാമ്പ് റിപ്പോര്‍ട്ടും തേര്‍ഡ് ഓഫീസര്‍ ദിവ്യ കെ നന്ദിയും രേഖപ്പെടുത്തി.

370 കേഡറ്റുകള്‍ പങ്കെടുത്ത ക്യാംപില്‍ വ്യക്തിത്വ വികസന ക്ലാസ്സുകള്‍, സാമൂഹ്യ സുരക്ഷാ ക്ലാസ്സുകള്‍, ആരോഗ്യ ശുചിത്വ ക്ലാസ്സുകള്‍, സ്വയം പ്രതിരോധ പരിശീലനം, ആയുധ പരിശീലനം, ഡ്രില്‍, ഓബ്സ്റ്റേകള്‍ ട്രെയ്നിങ് എന്‍ സി സി വിഷയങ്ങള്‍ എന്നിവയുടെ പരിശീലനവും ഡല്‍ഹിയില്‍ നടക്കുന്ന തല്‍ സൈനിക് ക്യാമ്പിലേക്കുള്ള കേഡറ്റുകളുടെ പ്രാഥമിക തിരഞ്ഞെടുപ്പും പരിശീലനവും നടന്നു.

Share This Article
Leave a Comment
error: Content is protected !!