ആലുവയുടെ ഹൃദയ പദ്ധതിയായ അമ്മക്കിളിക്കൂടില്‍ കവിതയ്ക്കും മൂന്നു പെണ്‍കുട്ടികള്‍ക്കും സുരക്ഷിത ഭവനം കൈമാറി

Web Desk
2 Min Read

കാലടി: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക പരാധീനതമൂലം സുരക്ഷിത ഭവനം പണിയുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന ആലുവയിലെ വിധവകളായ അമ്മമാര്‍ക്കും മക്കള്‍ക്കും ഭവനമൊരുക്കുന്നതിനായി സുമനസ്സുകളായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സാമ്പത്തിക സഹകരണത്തോടെ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ശ്രീമൂലനഗരം 11-ാം വാര്‍ഡ് തൃക്കണിക്കാവില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ബിജുവിന്റെ ഭാര്യ കവിതക്കും മൂന്നു പെണ്‍കുട്ടികള്‍ക്കും വേണ്ടി ജി ഡബ്ല്യു സി ലോജിസ്റ്റിക്‌സ് ക്യുപിഎസ്‌സി ഖത്തറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേശ്വര്‍ ഗോവിന്ദന്‍ സ്‌പോണ്‍സര്‍ ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയായ 53-ാമത് വീടിന്റെ താക്കോല്‍ കൈമാറ്റം സ്‌പോണ്‍സര്‍ രാജേശ്വര്‍ ഗോവിന്ദന്‍ നിര്‍വ്വഹിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷെബീര്‍ അലി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി മാര്‍ട്ടിന്‍, കാഞ്ഞൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ എന്‍ സി ഉഷാ കുമാരി, സില്‍വി ബിജു, അംഗങ്ങളായ കെ പി അനൂപ്, ഡാര്‍ലി ജീമോന്‍, അഡ്വ. എ എന്‍ ഉണ്ണികൃഷ്ണന്‍, ശ്രീമൂലനഗരം മോഹന്‍, അഡ്വ. രമാ മോഹന്‍, പി കെ സിറാജ്, ഹാഷിം, എ പി മധു, ലിന്റോ പി ആന്റോ, പി എച്ച് അസ്ലം, പി സി സുരേഷ് കുമാര്‍, വി പി സുകുമാരന്‍, എം ഐ ദേവസ്സിക്കുട്ടി എന്നിവര്‍ ആശംസകള്‍ പറയുകയും വാര്‍ഡ് അംഗം ഡേവിസ് കൂട്ടുങ്ങല്‍ നന്ദി പറയുകയും ചെയ്തു.

ഈ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 52 ഭവനങ്ങള്‍ കൈമാറുകയും മൂന്നു ഭവനങ്ങളുടെ നിര്‍മ്മാണം വിവിധ പഞ്ചായത്തുകളില്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. 2 ബെഡ് റൂം, ഹാള്‍, കിച്ചണ്‍, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന 510 ചതുരശ്ര അടിയില്‍ 7,00,000 രൂപ ചിലവ് വരുന്ന ഭവനങ്ങളാണ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്കുന്നത്. നിലവില്‍ ലഭിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തി വരികയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!