

ദോഹ: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എ പി ഉണ്ണകൃഷ്ണന്റെ വേർപാടിൽ കെ എം സി സി ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ചെറിയ പ്രായത്തിൽ ലീഗ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുകയും പാർട്ടിയുടെ ദലിത് മുഖമായി വളർന്നു വരികയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.

അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിന് വേണ്ടി മരണം വരെ കർമ്മനിരതനായിരുന്ന എ പി ഉണ്ണികൃഷ്ണൻ പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ്.

ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, മെഹബൂബ് നാലകത്ത്, ഇസ്മായിൽ ഹുദവി, അബ്ദുൽ മജീദ് പുറത്തൂർ, ശരീഫ് വളാഞ്ചേരി പങ്കെടുത്തു.
