

ദോഹ: ബിന്‍ സൈദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

വക്ര ഇഫ്താര്‍ ടെന്റില്‍ നടന്ന സംഗമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ തൊള്ളായിരത്തിലധികം പേര്‍ പങ്കെടുത്തു. റമദാനില്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഉമര്‍ ഫൈസി സദസ്സിനെ ഉണര്‍ത്തി.

റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാനും ഭയഭക്തിയിലൂടെയും സൂക്ഷ്മതയിലൂടെയും ജീവിത വിശുദ്ധി നിലനിര്‍ത്താനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ബിന്‍ സൈദ് ഇസ്ലാമിക് സെന്റര്‍ പ്രതിനിധി അബ്ദുറഷീദ് മൗലവി, അജ്മല്‍ ഫൗസാന്‍, ക്യു കെ ഐ സി പ്രസിഡണ്ട് കെ ടി ഫൈസല്‍ സലഫി, ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ മിശ്കാത്തി എന്നിവര്‍ സംസാരിച്ചു.

