

ആലുവ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റും അങ്കമാലി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സനും ആയിരുന്നു ലിസി ടീച്ചറുട രണ്ടാം അനുസ്മരണ സമ്മേളനം കെ എസ് എസ് പി എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

അനുസ്മരണ സമ്മേളനം ചാലക്കുടി എം പി ബെന്നി ബഹനാന് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവര്‍ത്തനത്തിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സത്യസന്ധത പുലര്‍ത്തിയ നേതാവായിരുന്നു ലിസി ബേബി എന്ന് എം പി ബെന്നി ബഹനാന് അനുസ്മരിച്ചു

സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പുതിയ ശമ്പള കമ്മിഷന് ക്ഷാമാശ്വാസ കുടിശികകള്‍ മെഡിസിപ്പിലെ അപാകതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് എഡി റാഫേല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍
ജില്ലാ സെക്രട്ടറി സി എ അലി കുഞ്ഞ്, പി ജെ ജോയ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിനി മനോജ്, കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി മുരളി, ഡി സി സി ജനറല്‍ സെക്രട്ടറി കെ പി ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ ഏറ്റവും മികച്ച നിയോജക മണ്ഡലത്തിനുള്ള ലിസി ബേബി സ്മാരക അവാര്‍ഡിന് വൈപ്പിന്‍ നിയോജകമണ്ഡലം തെരഞ്ഞെടുക്കപ്പെട്ടു.
വൈപ്പിന്‍ നിയോജകമണ്ഡലം ഭാരവാഹികള്‍ക്കുള്ള അവാര്‍ഡ് വിതരണവും എം പി ബെന്നി ബഹനാന് നിര്‍വഹിച്ചു. മൂക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട പി എല്‍ ജോസിനെ യോഗത്തില്‍ ആദരിച്ചു. ജില്ലാ ട്രഷറര്‍ അഫ്സലന്‍ വാതുശേരി നന്ദി പറഞ്ഞു.

