പുതുമുഖങ്ങളെ ആകര്‍ഷിക്കാന്‍ സ്റ്റാര്‍ട്ടപ്പ് പോലുള്ള കൂടുതല്‍ പ്രോത്സാഹനങ്ങള്‍ വേണം

Web Desk
1 Min Read

കോഴിക്കോട്: വ്യവസായിക മേഖലയിലേക്ക് കേരളത്തില്‍ പുതുമുഖങ്ങളെ ആകര്‍ഷിപ്പിക്കുവാന്‍ സ്റ്റാര്‍ട്ടപ്പ് പോലുള്ള കൂടുതല്‍ പ്രോത്സാഹനങ്ങളുണ്ടാകേണ്ടതുണ്ടെന്ന് വി കെ സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി കെ സി റസാഖ് പറഞ്ഞു. ടൈകേരള മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലീഡര്‍ കണക്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ റാങ്കിംഗിലുമെല്ലാം ഇന്ത്യയില്‍ ഏറെ മുന്നിലാണ്. എങ്കിലും ഇക്കാര്യത്തില്‍ പുതുതായി കൂടുതല്‍ കാര്യങ്ങളുണ്ടാകണം. ഈ രംഗത്ത് വരുന്ന ഏതൊരാള്‍ക്കും കഠിനാധ്വാനം ചെയ്യുവാനുള്ള മനസ്സാണ് ആത്യന്തികമായി ഉണ്ടാകേണ്ടത്. ഇതു തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പി യു ചെരുപ്പുകള്‍ വില്പന നടത്തുന്ന തലത്തിലേക്ക് വി കെ സിയെ മാറ്റിയ പ്രധാന വിജയ രഹസ്യം.

വ്യവസായ രംഗത്ത് വരുന്നവര്‍ ആ മേഖലയെക്കുറിച്ച് ദൈനംദിനം തന്നെ കൂടുതല്‍ അറിവുകള്‍ കരസ്ഥമാക്കണമെന്നും അല്ലെങ്കില്‍ പുതിയ കാലത്തെ മത്സരത്തില്‍ പിന്നോട്ട് പോകുമെന്നും അദ്ദേഹം വിവിധ ഉദാഹരണങ്ങള്‍ നിരത്തി
പറഞ്ഞു.

ചടങ്ങ് അനില്‍ ബാലന്‍ മോഡറേറ്റ് ചെയ്തു.
ചടങ്ങില്‍ വെച്ച് ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ ടൈ കേരള സംഘടിപ്പിക്കുന്ന ടൈകോണ്‍ കേരള 2024′ വ്യവസായ കൂട്ടായ്മയുടെ പ്രഖ്യാപനം
ടൈ കേരള ചാര്‍ട്ടര്‍ മെമ്പര്‍ റോഷന്‍ കൈനടി നടത്തി.

- Advertisement -
Ad image

ടൈകോണ്‍ കേരള സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 7025888872.

മലബാര്‍ ചേംബര്‍ പ്രസിഡന്റ് എം മെഹ്ബൂബ് സ്വാഗതവും റോഷന്‍ കൈനടി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!