എസ് വൈ എസ് പ്ലാറ്റിയൂണ്‍ റാലിക്ക് സമാപനം

Web Desk
1 Min Read

തൃശൂര്‍: ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട പ്ലാറ്റിയൂണ്‍ റാലിക്ക് ഉജ്ജ്വല സമാപനം. എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട സന്നദ്ധ സംഘമാണ് പ്ലാറ്റിയൂണ്‍.

city exchange

സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ശേഷമാണ് റാലി നടന്നത്. യൂണിഫോം ധാരികളായ നൂറുകണക്കിന് പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ റാലിയില്‍ അണിനിരന്നു. വൈകിട്ട് 5 മണിക്ക് റീജനല്‍ തിയേറ്ററില്‍ നിന്നാരംഭിച്ച റാലി ഇ.എം.എസ് സ്‌ക്വയറില്‍ സമാപിച്ചു.

ജില്ലാ ഭാരവാഹികളായ മിദ്‌ലാജ് മതിലകം, വാഹിദ് നിസാമി എളവള്ളി, കബീര്‍ കൂര്‍ക്കഞ്ചേരി, മാഹിന്‍ വടൂക്കര, നിസാര്‍ കോതച്ചിറ, പി എസ് എം റഫീഖ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹാഫിള് സ്വാദിഖലി ഫാളിലി, അമീര്‍ തളിക്കുളം, പി എം സൈഫുദ്ദീന്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സി കെ റാശിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!