

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ പാവങ്ങാട് പുത്തൂര്‍ ക്ഷേത്രത്തിന് സമീപം ‘ഷാമിന്‍’ വീട്ടില്‍ ടി ഷിനോദ് കുമാര്‍ (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രദീപം പത്രത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം 2002-ലാണ് മാതൃഭൂമി പത്രാധിപസമിതി അംഗമായത്. മാതൃഭൂമി ബെംഗളൂരു എഡിഷന്‍ ആരംഭിച്ചപ്പോള്‍ റിപ്പോര്‍ട്ടറായി എത്തിയ ടി ഷിനോദ് കുമാര്‍ കണ്ണൂര്‍ യൂണിറ്റിലും സെന്‍ട്രല്‍ ഡെസ്‌ക്, കോഴിക്കോട് ഡെസ്‌ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ എന്‍ ആര്‍ ഇ ഡെസ്‌ക് ചീഫ് സബ് എഡിറ്ററാണ്.

കണ്ണൂര്‍ ഫിലിം ചേംബറിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ (എം ജെ യു) സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് പ്രസ് ക്ലബിന്റെ നിയുക്ത ട്രഷററുമാണ്. എം ജെ യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, കെ യു ഡബ്ല്യു ജെ. ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂര്‍ ദുര്‍ഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷിനോദ് കുമാര്‍ തത്തനാടത്ത് കുടുംബാംഗമാണ്. ഭാര്യ: ആര്‍ രജിമ (അധ്യാപിക, ഇരിങ്ങല്ലൂര്‍ ജി എച്ച് എസ് എസ്, പാലാഴി). മക്കള്‍: പാര്‍വ്വതി ഷിനോദ് (ദേവഗിരി കോളേജ് വിദ്യാര്‍ഥിനി), ഗായത്രി ഷിനോദ് (വിദ്യാര്‍ഥിനി, സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച് എസ് എസ്). പിതാവ്: പരേതനായ അമ്പ്രമോളി കേശവന്‍ നമ്പ്യാര്‍ (എ കെ നമ്പ്യാര്‍- മാതൃഭൂമി റിട്ട. സൂപ്പര്‍വൈസര്‍). അമ്മ: ടി സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡര്‍, മാതൃഭൂമി). സഹോദരിമാര്‍: ടി ഷീബ, ടി ഷാമിന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

