

കൊച്ചി: ബാല, ഷൈന്‍ ടോം ചാക്കോ, മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജയന്‍ കോട്ടയ്ക്കല്‍ സംവിധാനം ചെയ്യുന്ന ‘പ്ലാന്‍-എ’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എറണാകുളം ഇടപ്പള്ളി ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടന്‍ ശ്രീനിവാസന്‍ പ്രകാശനം ചെയ്തു. ഐ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. എസ് രാജേഷ് കുമാര്‍, ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു.

പ്രസന്നന്‍ ഒളതല തിരക്കഥയും സംഭാഷണവുമെഴുതുന്നു. കെ ആര്‍ മുരളീധരന്‍, വര്‍ഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാജി സുകുമാരന്‍, കെ സനന്‍ നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജു എസ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, കല- ത്യാഗു തവനൂര്‍, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂംസ്- ഗാഥ- ഫിലോ, സ്റ്റില്‍സ്- അന്‍വര്‍ പട്ടാമ്പി, മീഡിയ പ്രമോഷന്‍- ശബരി, പി ആര്‍ ഒ- എ എസ് ദിനേശ്.
