

ദോഹ: അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍- ആന്റിയ ഖത്തറിന്റെ
‘തിരുവോണാരവം 24’ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.

റിത്താജ് സല്‍വ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാ പ്രകടനങ്ങളുണ്ടാകും.

പൂര്‍ണ്ണമായും ആന്റിയയിലെ കലാകാരന്മാരും കലാകാരികളും പങ്കെടുത്ത് അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ തിരുവാതിര, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടന്‍ പാട്ട്, ചെണ്ട മേളം, ഗാനമേള, ഫ്യുഷന്‍ ഡാന്‍സ്, സ്‌കിറ്റ് എന്നിവ ഉള്‍പ്പെടുന്നു.
പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ വനിതകളുടേയും പുരുഷന്മാരുടേയും ഫാഷന്‍ ഷോയും മാവേലിയെ ആനയിച്ചുള്ള ഘോഷയാത്രയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.
ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരും വിവിധ കമ്മ്യൂണിറ്റി ലീഡേഴ്‌സും സിനിമാ സീരിയല്‍ രംഗത്തെ കലാകാരികളും പങ്കെടുക്കുമെന്ന് ആന്റിയ ഖത്തര്‍ പ്രസിഡണ്ട് ജോയ് പോളും പ്രോഗ്രാം കണ്‍വീനര്‍ ഡോ. കെ കൃഷ്ണകുമാറും ജോയിന്റ് കണ്‍വീനര്‍മാരായ ജോസഫ് ജോര്‍ജ്ജും (റോജോ), ജെരീഷ് ജോണും അറിയിച്ചു.
ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിഭവ സമൃദ്ധമായ ഓണസദ്യയുമൊരുക്കിയിട്ടുണ്ട്.

