
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സമസ്തയുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍
കെ സുധാകരനും കോഴിക്കോട്ടാണ് ചര്‍ച്ച നടത്തുക. മത സൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം.
വി ഡി സതീശന്‍ കാന്തപുരത്തെയും ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. വൈകീട്ട് നാലിന് ആണ് കൂടിക്കാഴ്ച.താമരശേരി ബിഷപ്പുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.


