

ചെന്നൈ: സംഗീത സംവിധായകന് എ ആര് റഹ്മാനുമായുള്ള ദാമ്പത്യം വേര്‍പിരിയുന്നതായി അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു വിവാഹബന്ധം വേര്‍പെടുത്തുന്നതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചു.

എ ആര് റഹ്മാനും സൈറാ ബാനുവും 1995ലാണ് ഇവിവാഹിതരായത്. ഖദീജ, റഹീമ, അമീന് എന്നിവരാണ് മക്കള്‍. നടന് റഹ്മാന്റെ ഭാര്യാ സഹോദരിയാണ് സൈറ ബാനു.

നീണ്ട വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം സൈറ ബാനു തന്റെ ഭര്‍ത്താവ് എ ആര് റഹ്മാനില്‍ നിന്ന് വേര്‍പിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതായി സൈറയുടെ അഭിഭാഷകരായ വന്ദന ഷാ അസോസിയേറ്റ്സ് അറിയിച്ചു. വെല്ലുവിളി നിറഞ്ഞ സമയത്ത് പൊതുജനങ്ങളില്‍ നിന്ന് സ്വകാര്യതയും അഭ്യര്‍ഥിച്ചു. ഗുജറാത്തി കുടുംബമാണ് സൈറ ബാനുവിന്റേത്.
