നാര്‍ക്കോട്ടിക്ക് ജിഹാദ്: കാന്തപുരം അടക്കം കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് ഡിവൈ.എഫ്.ഐ

Web Desk
0 Min Read

കോഴിക്കോട്: പാല ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ അടക്കം ആരും കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘപരിവാര്‍ വരക്കുന്ന വൃത്തത്തിനകത്ത് കളിക്കുന്നതായി മാറുമെന്നും എ.എ റഹീം പറഞ്ഞു. മന്ത്രി വാസവന്‍ ബിഷപ്പിനെ സന്ദന്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിസഭയുടെ തലവന്‍ പറഞ്ഞതാണ് നിലപാടെന്നായിരുന്നു ഡി.വൈ.എഫ്.ഐ യുടെ മറുപടി. ബിഷപ്പിനെ പണ്ഡിതന്‍ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനും മന്ത്രിസഭയുടെ തലവന്‍ പറഞ്ഞതാണ് നിലപാടെന്നും എ.എ റഹീം പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!