

കൊച്ചി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വവും അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവബഹുലമായ അവസാന 18 മാസം ചെലവഴിച്ച ഇടങ്ങളിലൂടെയുള്ള യാത്രകളും ഓര്‍മിപ്പിക്കുന്ന യാത്രാക്കുറിപ്പുകളും കലാസൃഷ്ടികളും വിഡിയോകളും ഇന്‍സ്റ്റലേഷനുകളുമുള്‍പ്പെട്ട ‘യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി’ പ്രദര്‍ശനത്തിന് ഗാന്ധിജി കൊല്ലപ്പെട്ട ഇന്ന് (ജനുവരി 30) വൈകിട്ട് 5:17ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ തുടക്കമാകും.

സ്വാതന്ത്ര്യലബ്ധിയുടെ ആവേശം കെടും മുമ്പേ എന്തുകൊണ്ട് ഒരു ഇന്ത്യക്കാരന്റെ വെടിയുണ്ടയ്ക്ക് ഗാന്ധിജി ഇരയായി, സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ഗാന്ധിജി നടത്തിയ രണ്ട് നിരാഹാര സമരങ്ങള്‍ എന്തിന് വേണ്ടിയായിരുന്നു, നവഖലിയിലും ബിഹാറിലും കല്‍ക്കത്തയിലും ഡല്‍ഹിയിലും ഗാന്ധിജി നടത്തിയ സമരങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ചരിത്രകാരനും കവിയുമായ പി എന്‍ ഗോപീകൃഷ്ണനും ഫോട്ടോഗ്രാഫര്‍ സുധീഷ് എഴുവത്തും നടത്തിയ അന്വേഷണമാണ് പ്രദര്‍ശനത്തിന്റെ കാതല്‍. അവര്‍ക്കൊപ്പം ഈ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ വിഖ്യാത ചിത്രകാരന്‍ മുരളി ചീരോത്തും ഹ്യൂമന്‍ ജിയോഗ്രഫര്‍ ഡോ. ജയരാജ് സുന്ദരേശനും നവഖലിയിലും ബിഹാറിലും കല്‍ക്കത്തയിലും ഡല്‍ഹിയിലും അവസാന കാലത്ത് ഗാന്ധിജി നടത്തിയ യാത്രകളെ പിന്തുടര്‍ന്നാതാണ് ചരിത്രം കുറിയ്ക്കുന്ന ഈ പ്രദര്‍ശനത്തിന് പ്രചോദനമായിരിക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കും.

ഉദ്ഘാടന ചടങ്ങില്‍ ചരിത്രകാരന്‍ സുധീര്‍ ചന്ദ്ര, ഡല്‍ഹി യൂണിവേഴ്സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകന്‍ കെ പി ശങ്കരന്‍, ഡോ. എം വി നാരായണന്‍ തുടങ്ങിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ശ്രീവത്സന്‍ ജെ മേനോന്‍, വിധു വിജയ്, ആര്യവൃന്ദ നായര്‍ എന്നിവര്‍ ‘രഘുപതി രാഘവ രാജാ റാം’ ആലപിക്കും. ഫെബ്രുവരി 16 വരെ നടക്കുന്ന വിവിധ ചര്‍ച്ചാ പരിപാടികളില്‍ സുധീര്‍ ചന്ദ്ര, എം വി നാരായണന്‍, മന്ത്രി എം ബി രാജേഷ്, എസ് ഗോപാലകൃഷ്ണന്‍, പി എന്‍ ഗോപീകൃഷ്ണന്‍ സുധീഷ് എഴുവത്ത്, രാമചന്ദ്ര റാഹി, എ അണ്ണാമലൈ, പാപ്പരി സര്‍ക്കാര്‍, രഹ നബ കുമാര്‍, ഇ പി ഉണ്ണി, എന്‍ എസ് മാധവന്‍, ആര്‍ ശിവകുമാര്‍, വി എം ഗിരിജ, എം സുചിത്ര, അന്‍വര്‍ അലി തുടങ്ങിയവര്‍ പങ്കെടുക്കും.
