

ദോഹ: ബര്‍വ മദീനത്നയിലെ മലയാളികളുടെ കൂടായ്മയായ മരം ഖത്തര്‍ ദേശീയ കായിക ദിനം കിംസ് സ്പോര്‍ടെക്സ് എന്ന പേരില്‍ ആഘോഷിച്ചു. മൊമന്റം മീഡിയ, വസീഫ് എന്നിവയുടെ സഹകരണത്തോടെ മദീനത്നയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കിംസ് ഹെല്‍ത്ത് മുഖ്യ പ്രായോജകരായിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങള്‍ പങ്കെടുത്തു. ഖത്തറിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റികളിലൊന്നായ മദീനത്തനിലെ താമസക്കാര്‍ കുടുംബസമേതം പങ്കെടുത്ത കമ്മ്യൂണിറ്റി വാക്ക്, വസീഫ് പ്രോപ്പര്‍ട്ടി മാനേജര്‍ യഹ്യ അല്‍ മുസ്തക്തയും കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് ഹെഡ് ഇഖ്റ മസാഹിറും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.


ഇതോടനുബന്ധിച്ചു നടന്ന സൈക്കിള്‍ റാലി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഫിസിയോ സമീര്‍ അഹ്മദ്, ഡോ. അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന റോളര്‍ സ്കേറ്റിംഗ് റാലി മലബാര്‍ ഗോള്‍ഡ് ഡെപ്യൂട്ടി ഹെഡ് യഹ്യ, മൊമന്റം മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സെയ്ഫ് വളാഞ്ചേരി, ലുലു മദിനത്തിന മാനേജര്‍ ഇന്ദ്ര എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.
റോളര്‍ സ്കേറ്റിംഗ്, സൈക്കിള്‍ റാലി എന്നിവക്ക് ഹൈറു റിയാസ്, അരുണ്‍ തോമസ്, ഡോ. ജുബിന്‍, ഷബീര്‍ ഹംസ, മര്വാന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ചൂരക്കോടി കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രകടനം പരിപാടിക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് നടന്ന വ്യായാമ പരിശീലനത്തിന് ഫിറ്റ്നസ് ട്രെയ്നര്‍ ലയിലി നേതൃത്വം നല്കി. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒട്ടേറെ കായിക വിനോദ മത്സരങ്ങളും അരങ്ങേറി.
കണ്‍വീനര്‍ ശകീറ അഫ്സല്, ധന്യ അജിത്, അമീന, എന്നിവര്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
അഫ്സല്, സാബിക്, റബേക്ക, ഷാനി, നിമിഷ, രജനി, ലൗസ, നിഷ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

