

ദോഹ: നോബിള്‍ ഇന്ത്യന്‍ കിന്‍ഡര്‍ഗാര്‍ട്ടനിലെ പതിനെട്ടാമത് ബിരുദ ദാനം നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആഘോഷിച്ചു.

സ്കൂള്‍ ചെയര്മാന് ഹുസൈന് മുഹമ്മദ് യു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ബിരുദ ദാനം ചെയര്മാന് ഹുസൈന് മുഹമ്മദ് യു, ജനറല്‍ സെക്രട്ടറി കെ പി ബഷീര്‍, ഫിനാന്‍സ് ഡയറക്ടര്‍ ഷൗക്കത്തലി താജ്, സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍സ് ജയ്മോന് ജോയ്, റോബിന് കെ ജോസ്, ഷിഹാബുദ്ധീന് എം, ഹെഡ് ഓഫ് സെക്ഷന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
തങ്ങളുടെ വിദ്യാര്‍ഥി ജീവിതത്തിലെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ട കുട്ടികളെ മാതാപിതാക്കളും അധ്യാപകരും നിറഞ്ഞ സദസ്സ് അഭിനന്ദിച്ചു. നോബിള്‍ ഇന്ത്യന്‍ കിന്ഡര്ഗാര്ട്ടന് ഹെഡ് ഓഫ് സെക്ഷന്‍ അസ്മ റോഷന് നന്ദി പറഞ്ഞു.

