കെ ജി സുബ്രഹ്മണ്യന്‍: ആര്‍ട്ട്, ലൈഫ് ആന്റ് വിഷന്‍ ദേശീയ സെമിനാര്‍ ഇന്ന്

Web Desk
1 Min Read

കൊച്ചി: യശശരീര ചിത്രകാരനും അധ്യാപകനും നിരൂപകനുമായ കെ ജി സുബ്രഹ്മണ്യന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ ജി സുബ്രഹ്മണ്യന്‍: ആര്‍ട്ട്, ലൈഫ് ആന്റ് വിഷന്‍ എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് 16ന് ദേശീയ സെമിനാര്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രത്തില്‍ നടക്കും. രാജ്യത്തെ അറിയപ്പെടുന്ന കലാ ചരിത്രകാരനും അധ്യാപകനും നിരൂപകനുമായ പ്രൊഫ. ആര്‍ ശിവകുമാര്‍, ബറോഡ എം എസ് യൂണിവേഴ്സിറ്റിയിലെ വിഷ്വല്‍ ആര്‍ട്ട് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഇന്ദ്രപ്രമിത് റോയ്, കലാ നിരൂപകനും എഴുത്തുകാരനും ക്യൂറേറ്ററുമായ ജോണി എം എല്‍, കലാ ചരിത്രാധ്യാപകനും നിരൂപകനും സെമിനാറിന്റെ ക്യൂറേറ്ററുമായ ഡോ. ജയറാം പൊതുവാള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

city exchange

മാര്‍ച്ച് 16ന് രാവിലെ 10.30നാണ് സെമിനാര്‍ ആരംഭിക്കുന്നത്. അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി എബി എന്‍ ജോസഫ് സ്വാഗതമാശംസിക്കും.

പ്രൊഫ. ആര്‍ ശിവകുമാര്‍ ആദ്യ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് യഥാക്രമം ഇന്ദ്രപ്രമിത് റോയ്, ജോണി എം എല്‍, ഡോ. ജയറാം പൊതുവാള്‍ എന്നിവരാണ് സംസാരിക്കുക. അക്കാദമി നിര്‍വ്വാഹകസമിതി അംഗം ഉണ്ണി കാനായി കൃതജ്ഞത രേഖപ്പെടുത്തും.

ഏകദിന സെമിനാറില്‍ കലാകാരനെന്ന നിലയിലുള്ള കെ ജി സുബ്രഹ്മണ്യന്റെ സംഭാവനകളും കലാ സമ്പ്രദായങ്ങളെയും കലാ വിദ്യാഭ്യാസ പദ്ധതികളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രബന്ധാവതാരകരെല്ലാം തന്നെ കെ ജി എസ്സുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരും അദ്ദേഹത്തിന്റെ കലയെയും സംസ്‌കാരത്തെയും കലാവിദ്യാഭ്യാസത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ സംബന്ധിച്ച് ധാരണയുള്ളവരുമാണെന്നത് പ്രത്യേകതയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!