കോവിഡ് ഖത്തര്‍ എയര്‍വെയ്‌സിന് നല്കിയത് 14.9 ബില്യന്‍ റിയാല്‍ നഷ്ടം

Web Desk
1 Min Read

ദോഹ: കഴിഞ്ഞ വര്‍ഷം ഖത്തര്‍ എയര്‍വെയ്‌സിന് 14.9 ബില്യന്‍ റിയാല്‍ (4.1 ബില്യന്‍ ഡോളര്‍) വരുമാന നഷ്ടം. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകള്‍ ദീര്‍ഘദൂര യാത്രയ്ക്കുള്ള ആവശ്യം കുറച്ചതായി അസോസിയേറ്റഡ് പ്രസ്സും റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.

city exchange


10 ര്‍ ബസ് എ 380, 16 എ 330 വൈഡ്‌ബോഡി ജെറ്റുകള്‍ എന്നിവ പറക്കാതിരുന്നതാണ് ഖത്തര്‍ എയര്‍വെയ്‌സിന് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.


കോവിഡ് വകഭേദങ്ങള്‍ പടരുന്നുണ്ടെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 288 മില്യന്‍ റോളറാണ് പ്രവര്‍ത്തന നഷ്ടം കണക്കാക്കിയിരികുന്നത്. നേരത്തെ ഉള്ളതിനേക്കാള്‍ ഏഴ് ശതമാനം കുറവാണിത്.

- Advertisement -
Ad image


നേരത്തെ സ്വീകരിച്ച രണ്ട് ബില്യന്‍ ഡോളര്‍ കൂടാതെ ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സഹായമായി ഒരു ബില്യന്‍ ഡോളര്‍ കൂടി ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ശമ്പള സബ്‌സിഡി, നികുതി ഇളവ്, ഗ്രാന്റുകള്‍ എന്നിവയൊന്നും ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ക്ക് 15 ശതമാനം താത്ക്കാലിക വെട്ടിക്കുറക്കല്‍ നടത്തുകയും തൊഴില്‍ ശക്തി 27 ശതമാനം ചുരുക്കി 36707 ആയി മാറുകയും ചെയ്തു.


യാത്രക്കാരില്‍ നിന്നുള്ള വരുമാനം ഏകദശം എട്ട് ശതമാനം കുറഞ്ഞ് 7.9 ബില്യന്‍ ഖത്തര്‍ റിയാലായി. യാത്രക്കാരാകട്ടെ 82 ശതമാനം കുറഞ്ഞ് 5.8 ദശലക്ഷവുമായി.

Share This Article
Leave a Comment
error: Content is protected !!