രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെ

Web Desk
2 Min Read

പയ്യന്നൂര്‍: ഏഴിമലയുടെ താഴ്‌വരയില്‍ 16-ാം നൂറ്റാണ്ടില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാരോട് പടപൊരുതി വീരമൃത്യു വരിച്ച 17 രക്തസാക്ഷികളുടെ ദീപ്ത സ്മരണ നിലര്‍ത്താന്‍ രാമന്തളി ജുമാ മസ്ജിദ് അങ്കണത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള 17 ശുഹദ ഉറൂസും സ്വലാത്ത് വാര്‍ഷികവും ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

city exchange

ഏപ്രില്‍ 23ന് വൈകുന്നേരം 4.30ന് പള്ളി അങ്കണത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. നാലരയ്ക്ക് തെക്കുമ്പാട് മഖാം സിയാറത്ത് നടത്തും. മഗ്രിബ് നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

രാമന്തളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിക്കും. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ യു അബ്ദുറഹ്മാന്‍ സ്വാഗതമാശംസിക്കും. സമസ്ത എറണാകുളം ജില്ലാ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി രാമന്തളി, തഹ്ഫീളുല്‍ ഖുര്‍ആന്‍ അക്കാദമി പ്രിന്‍സിപ്പാല്‍ ഹാഫിള് അശ്‌റഫ് ഫൈസി പ്രസംഗിക്കും. ഉറൂസ് കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ പി എം ലത്തീഫ് നന്ദി രേഖപ്പെടുത്തും.

ഏപ്രില്‍ 24ന് അല്‍ ഹാഫിള് മുന്‍ഇം വാഫി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. 25ന് സുഹൈല്‍ ഫൈസി കൂരാട്, ഖാജ ഹുസൈന്‍ വയനാട് എന്നിവര്‍ നയിക്കുന്ന ‘ബുര്‍ദ മജ്‌ലിസ്’ അരങ്ങേറും. 26ന് ഹാഫിള് ഹാരിസ് മംനൂന്‍ ഫൈസി ലക്ഷദ്വീപ് പ്രഭാഷണം നടത്തും.

- Advertisement -
Ad image

സമാപന ദിവസമായ 27ന് ളുഹര്‍ നമസ്‌കാരാനന്തരം മൗലിദ് പാരായണവും അസര്‍ നമസ്‌കാരാനന്തരം ഖത്തമുല്‍ ഖുര്‍ആനും നടക്കും. മഗ്രിബ് നമസ്‌കാരാനന്തരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ചെയര്‍മാന്‍ പുക്കുഞ്ഞി തങ്ങള്‍ അധ്യക്ഷനാവും. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ വി അബൂബക്കര്‍ സ്വാഗതമാശംസിക്കും. ജമാഅത്ത് ഖത്തീബ് ഫൈസല്‍ ഹുദവി പാണ്ടിക്കാവ് സ്വദര്‍ മുഅല്ലി ഹാശിം ബാഖവി തിരുവട്ടൂര്‍ രാമന്തളി യത്തീംഖാന പ്രസിഡണ്ട് ഇ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും. ജോയിന്റ് കണ്‍വീനര്‍ കെ സിദ്ദീഖ് നന്ദി പറയും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ സ്വലാത്ത് മജ്‌ലിസിനും കൂട്ടു പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് അന്നദാനവും ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പൂക്കുഞ്ഞില്‍ ജനറല്‍ കണ്‍വീനര്‍ യു അബ്ദുറഹ്മാന്‍ രാമന്തളി. മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍, കെ കെ അശ്‌റഫ്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!