നേരറിയും നേരത്ത് റിലീസ് തിയ്യതി പുറത്ത്

Web Desk
2 Min Read

തിരുവനന്തപുരം: വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിറാം രാധാകൃഷ്ണന്‍, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘നേരറിയും നേരത്ത്’ മെയ് 30നെത്തുന്നു. എസ് ചിദംബരകൃഷ്ണനാണ് നിര്‍മ്മാണം.

city exchange

സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവന്‍ നമ്പ്യാരുടെ മകളുമാണ് എം ബി ബി എസ് വിദ്യാര്‍ഥിനിയായ അപര്‍ണ. ഒരു മിഡില്‍ ക്ലാസ്സ് ക്രിസ്ത്യന്‍ കുടുംബത്തിലെ സണ്ണിയുമായി അപര്‍ണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടര്‍ന്ന് പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുന്നു. എന്നാല്‍ എല്ലാത്തിനും അപര്‍ണയുടെ ഒപ്പം എം ബി ബി എസ് വിദ്യാര്‍ഥികളായ അഭിലാഷ്, മീനാക്ഷി, രമ്യ, മായ ടീച്ചര്‍ എന്നിവര്‍ ഒരു വന്‍ ശക്തി ആയി നിലകൊള്ളുന്നു. സ്‌നേഹനിധിയായ അച്ഛന്റെ പെട്ടെന്നുള്ള നിറം മാറ്റം അവളില്‍ ഞെട്ടല്‍ ഉണ്ടാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടികളാണ് അവള്‍ക്ക് നേരിടേണ്ടി വരുന്നത്.

യാദൃച്ഛികമായാണ് അശ്വിന്‍ എന്നൊരു ചെറുപ്പക്കാരന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പിന്നെ അവള്‍ നേരിടുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ്. അതിന് കാരണക്കാരായവരെ തന്റേതായ നൂതന രീതികളിലൂടെ അപര്‍ണ എങ്ങനെ നേരിടുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

മറ്റു കഥാപാത്രങ്ങളെ എസ് ചിദംബരകൃഷ്ണന്‍, രാജേഷ് അഴിക്കോടന്‍, എ വിമല, ബേബി വേദിക, നിഷാന്ത് എസ് എസ്, സുന്ദരപാണ്ഡ്യന്‍, ശ്വേത വിനോദ് നായര്‍, അപര്‍ണ വിവേക്, ഐശ്വര്യ ശിവകുമാര്‍, നിമിഷ ഉണ്ണികൃഷ്ണന്‍, കലസുബ്രമണ്യന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു.

- Advertisement -
Ad image

ബാനര്‍- വേണി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- എസ് ചിദംബരകൃഷ്ണന്‍, രചന, സംവിധാനം- രഞ്ജിത്ത് ജി വി, കോ- പ്രൊഡ്യൂസര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- എ വിമല, ഛായാഗ്രഹണം- ഉദയന്‍ അമ്പാടി, എഡിറ്റിംഗ്- മനു ഷാജു, ഗാനരചന- സന്തോഷ് വര്‍മ്മ, സംഗീതം- ടി എസ് വിഷ്ണു, ആലാപനം- രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായര്‍, പശ്ചാത്തലസംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ബിനീഷ് ഇടുക്കി, കല- അജയന്‍ അമ്പലത്തറ, കോസ്റ്റ്യും- റാണ പ്രതാപ്, ചമയം- അനില്‍ നേമം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്‍, സഹസംവിധാനം- അരുണ്‍ ഉടുമ്പുന്‍ചോല, ബോബി, സംവിധാന സഹായികള്‍- അലക്‌സ് ജോണ്‍, ദിവ്യ ഇന്ദിര, വിതരണം- ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈന്‍സ്- റോസ്‌മേരി ലില്ലു, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!