

കൊച്ചി: മുന്‍നിര ഫൈന്‍ ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ മിഅ ബൈ തനിഷ്ക് വിവാഹ സീസണിന്റേയും ബിരുദദാന ആഘോഷങ്ങളുടെയും ഭാഗമായി ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവല്‍’ പ്രഖ്യാപിച്ചു. ഈ പരിമിതകാല ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 ശതമാനം കിഴിവ് നല്കുന്നു. ജീവിതത്തിലെ നാഴികക്കല്ലുകള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവല്‍.

14 കാരറ്റും 18 കാരറ്റും ഉള്ള സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും സര്‍ട്ടിഫൈഡ് നാചുറല്‍ ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിച്ചതുമാണ് മിഅ ബൈ തനിഷ്കിന്റെ വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍. നൂതന ഡിസൈനുകളിലുള്ള ഇയര്‍കഫുകള്‍, പെന്ഡന്റുകളായും ഉപയോഗിക്കാവുന്ന ബ്രൂച്ചുകള്‍, ഭാരം കുറഞ്ഞ കമ്മലുകള്‍, സ്റ്റാക്ക് ചെയ്യാവുന്ന ബ്രേസ്ലെറ്റുകള്, ട്രെന്‍ഡി സുയി-ധാഗകള്, മോതിരങ്ങള്‍ തുടങ്ങിയവ മിഅയുടെ ആഭരണ ശേഖരത്തിലുള്‍പ്പെടുന്നു.

ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ ഓഫര്‍ എല്ലാ മിഅ ബൈ തനിഷ്ക് സ്റ്റോറുകളിലും www.miabytanishq.com എന്ന വെബ്സൈറ്റിലും ജൂണ്‍ 8 വരെ ലഭ്യമാണ്.
വിവാഹ സീസണ് ആരംഭിച്ചതോടെ സമ്മാനങ്ങള്‍ നല്‍കുന്നതിന് ഉചിതമായ തിരഞ്ഞെടുത്ത ആഭരണങ്ങളുടെ നിരയാണ് മിഅ അവതരിപ്പിക്കുന്നത്. വിവാഹദിനത്തില്‍ വധുവിനെ ആദരിക്കുന്നതിനും വധുവിന്റെ തോഴിമാര്ക്കായുള്ള ആഭരണങ്ങളായും ദമ്പതികളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കാനുമെല്ലാം അനുയോജ്യമാണ് മിഅയുടെ സമകാലികവും കാലാതീതവുമായ ഡിസൈനുകള്‍.
വിദ്യാര്‍ഥികള്‍ ബിരുദം നേടി ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്തു കൂടിയാണ് ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവല്‍ എത്തുന്നത്. അക്കാദമിക് നേട്ടങ്ങള്‍ക്കൊപ്പം ഭാവിയിലെ പ്രതീക്ഷകളെയും അടയാളപ്പെടുത്തുന്ന മനോഹരമായ മിഅ ആഭരണം സമ്മാനിക്കാനുള്ള അവസരമാണിത്.

