

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ജ്വല്ലറി ബ്രാന്റായ ടാറ്റയില്‍ നിന്നുള്ള തനിഷ്‌ക് ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 20 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് മൂല്യത്തിന്റെ 20 ശതമാനം വരെയും നിബന്ധനകള്‍ക്ക് വിധേയമായി ഇളവു ലഭിക്കും. 2022 ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 7 വരെ തനിഷ്‌കിന്റെ കേരളത്തിലെ എല്ലാ സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാകും.

നെക്ലസുകള്‍, ഏറ്റവും മികച്ച വളകള്‍, അതുല്യമായ ജിമിക്കികള്‍, പ്രൗഡഗംഭീരമായ മോതിരങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് തനിഷ്‌കിനുള്ളത്. സുവര്‍ണ തിളക്കവും ഡയമണ്ടിന്റെ എന്നും നിലനില്‍ക്കുന്ന തിളക്കവും ഓണത്തിന്റെ അവിഭാജ്യ ഘടകമായ കസവു സാരിയുടെ വെളുപ്പിനും സ്വര്‍ണ നിറത്തിനും കൂടെ ചേര്‍ന്ന് അതിന്റെ മാധുര്യം വര്‍ധിപ്പിക്കും.

ഈ ആനുകൂല്യങ്ങള്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച വേളയായി ഓണക്കാലത്തെ മാറ്റും. ഏറ്റവും ശുദ്ധമായ ആഭരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ എന്നും മുന്നിലുള്ള തനിഷ്‌കില്‍ നിന്നു വാങ്ങുമ്പോള്‍ ഗുണമേന്‍മ ഉറപ്പാക്കാനുമാവും. സ്വര്‍ണത്തിന്റെ ശുദ്ധത അളക്കുന്നതിനുള്ള ആധുനിക കാരറ്റ്മീറ്റര്‍ സ്റ്റോറിലുള്ളത് അതിന് ഉറപ്പു നല്‍കുകയും ചെയ്യും.

