ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ 150-ാം വാര്‍ഷികാഘോഷം 25ന്

Web Desk
1 Min Read

ദോഹ: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ കാവ്യം പിറന്നതിന്റെ 150 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഖത്തറില്‍ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്ത് 25ന് വ്യാഴാഴ്ച വൈകിട്ട് ആറു മുതല്‍ അബുഹമൂര്‍ ഐ സി സി അശോക ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയും ഇശല്‍മാല മാപ്പിളകലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈദ്യര്‍ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ നേതൃത്വം നല്കുന്ന പരിപാടിയില്‍ ഇശല്‍മാല മാപ്പിള കലാസാഹിത്യ വേദി ഖത്തര്‍ ചാപ്റ്റര്‍ ലോഞ്ചിംഗും നടക്കും.

ദോഹയിലെ കലാ- സാഹിത്യ- സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ കാവ്യശകലത്തിന്റെ വേറിട്ട സംഗീത ആവിഷ്‌ക്കാരം അവതരിപ്പിക്കും. ഏഷ്യാനെറ്റ് മൈലാഞ്ചി ഫൈനലിസ്റ്റ് നസീം നിലമ്പൂര്‍, കൈരളി പട്ടുറുമാല്‍ ഫെയിം ഹംദാന്‍ ഹംസ എന്നിവര്‍ക്കൊപ്പം ദോഹയിലെ പ്രശസ്ത ഗായകരും പങ്കെടുക്കും.

- Advertisement -
Ad image

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട്, ട്രഷറര്‍ അജ്മല്‍ ടി കെ, സീനിയര്‍ വൈസ് പ്രസിഡന്റ് ജാഫര്‍ തയ്യില്‍, ഉപദേശകസമിതി അംഗങ്ങളായ ജി പി ചാലപ്പുറം, അന്‍വര്‍ ബാബു വടകര, മുസ്തഫ എലത്തൂര്‍, ആഷിക്ക് മാഹി, കോയ കൊണ്ടോട്ടി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!