‘ഹെക്സാടെക് ഇ എഫ് സര്‍ഗോത്സവം’ കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് അലുംനിക്ക് ഓവറോള്‍ കിരീടം

Web Desk
2 Min Read

ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേര്‍സ് ഫോറം രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള കലാ മാമാങ്കമായ ‘ഹെക്സാ ടെക് ഇ എഫ് സര്‍ഗോത്സവം 2025’ല്‍ 365 പോയിന്റുകളുമായി കൊല്ലം ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുംനി ഓവറോള്‍ ചാമ്പ്യന്‍മാരായി. 266 പോയിന്റുകളുമായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഖത്തര്‍ അലുംനി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തും 259 പോയിന്റോടെ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷന്‍ മൂന്നാം സ്ഥാനത്തും എത്തി.

city exchange

കേരളത്തില്‍ നിന്നുള്ള എഞ്ചിനീയറിംഗ് കോളേജ് അലുംനി സംഘടനകള്‍ മാറ്റുരച്ച പരിപാടികള്‍ വുകൈറിലെ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് അരങ്ങേറിയത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ അംഗങ്ങളുടെ മക്കളും ഇ എഫ് അംഗങ്ങളും അവരുടെ ജീവിത പങ്കാളികളും മുതിര്‍ന്നവര്‍ക്കായുള്ള വിഭാഗങ്ങളിലും 42 ഇനങ്ങളില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ കൊമ്പുകോര്‍ത്തു. നാട്ടില്‍ നിന്ന് വരുത്തിയ ബിജു ധ്വനി തരംഗ്, കലാമണ്ഡലം പൗര്‍ണമി ചന്ദ്രന്‍, കലാമണ്ഡലം സ്വാതി, കലാമണ്ഡലം ഗീത സേതുമാധവന്‍, ലുലു മുഹമ്മദലി എന്നീ
വിദഗ്ദ ജഡ്ജ്മാരുള്‍പ്പെടെ ഇരുപത്തിയഞ്ചംഗ ജഡ്ജിങ് പാനലായിരുന്നു വിധി നിര്‍ണയിക്കാന്‍ നിയോഗിക്കപ്പെട്ടത്.

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍, എം ഇ എസ് എഞ്ചിനീയറിങ് കോളേജ് കുറ്റിപ്പുറം, എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പാലക്കാട്, വയനാട് എഞ്ചിനീയറിംഗ് കോളേജ്, ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് ടെക്‌നോളജി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി,
ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്, നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട്, വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കണ്ണൂര്‍, എന്‍ എം എ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വിശ്വജ്യോതികോളേജ് ഓഫ് എഞ്ചിനീയറിംഗ് എറണാകുളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, എം ഇ ടി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് മാള, മുസ്ലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, എല്‍ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസര്‍ഗോഡ് എന്നീ ഇരുപത് അലുംനി അസോസിയേഷനുകളാണ് ആദ്യ മൂന്ന് സ്ഥാനക്കാരെക്കൂടാതെ മത്സരങ്ങളില്‍ പങ്കെടുത്തത്.

സമാപന മത്സരങ്ങളുടെ ഉദ്ഘാടനം ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് നിര്‍വഹിച്ചു. ഇ എഫ് പ്രസിഡന്റ് ആഷിഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. നോബിള്‍ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കല്‍, ബി ഓ ജി ചെയര്‍മാന്‍ ഷൗക്കത്തലി ടി എ ജെ, ഇ എഫ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സംജാദ് ഹുസൈന്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image

വൈസ് പ്രസിഡന്റുമാരായ സലീം അബൂബക്കര്‍, തനൂജ എന്നിവര്‍ സമ്മാനദാനത്തിന് നേതൃത്വം നല്‍കി. ആര്‍ട്‌സ് സെക്രട്ടറി സംജാദ് ഹുസൈന്‍, ആര്‍ട്‌സ് അസോസിയേറ്റ് ശ്രീജിഷ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സര പരിപാടികള്‍ ഏകോപിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!