തായിക്കാട്ടുകര ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍

Web Desk
1 Min Read

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിന് കീഴിലുള്ള തായിക്കാട്ടുകര ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരമായ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍ എ ബി എച്ച്) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

city exchange

ഇത് സംബന്ധിച്ച സംസ്ഥാനതല പ്രഖ്യാപനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടത്തി. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചത്.

ചടങ്ങില്‍ ചൂര്‍ണിക്കര പഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി തായിക്കാട്ടുകരയ്ക്കുള്ള പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബിനു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് മന്ത്രി വീണ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണനിലവാരം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവ് പരിഗണിച്ചാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

Share This Article
Leave a Comment
error: Content is protected !!