സെമിനാറും പുരസ്‌ക്കാര വിതരണവും നടത്തി

Web Desk
1 Min Read

ആലുവ: കേരള മാപ്പിള കലാഭവനും അര്‍ബന്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും ചേര്‍ന്ന്
സെമിനാറും പുരസ്‌കാര വിതരണവും നടത്തി. കളമശ്ശേരി ഹോട്ടല്‍ സീ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ അഡ്വ. കെ എന്‍ എ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഡോ. ഇ പി ജോണ്‍സന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശം നല്‍കി. റോട്ടറി ക്ലബ്ബിന്റെയും പ്രവാസിയുടെയും സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

കേരള മാപ്പിള കലാഭവന്റെ മാപ്പിള ഗാന പുരസ്‌കാരത്തിന് എടപ്പാള്‍ ബാപ്പുവും നവരത്‌ന തൂലിക പുരസ്‌കാരം താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളവും സുവര്‍ണ തൂലിക പുരസ്‌കാരം ഡോ. അസീസ് തരുവണയും തൂലിക രത്‌ന പുരസ്‌കാരം അഷ്റഫ് സഖാഫി പുന്നത്തും ഏറ്റുവാങ്ങി.

Share This Article
Leave a Comment
error: Content is protected !!