തിരുവോണനിലാവ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് ഖത്തര്‍ സഫാരി മാളില്‍ സംഘടിപ്പിച്ച ‘തിരുവോണനിലാവ് 2025’ കല, സംഗീതം, നൃത്തം, സാംസ്‌കാരിക വൈവിധ്യം എന്നിവയിലൂടെ സദസ്സിനെ വിസ്മയിപ്പിച്ചു. ജി ആര്‍ സി സി ടീമിന്റെ അത്തപ്പൂക്കളം അലങ്കരിച്ചുകൊണ്ടാണ് ആഘോഷത്തിന്റെ തുടക്കം കുറിച്ചത്.

city exchange

അത്തപ്പൂക്കളം, മാവേലി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങള്‍ക്കൊപ്പം കേരളത്തിന്റെ തനിമ വിളിച്ചോതിയ നൃത്തനൃത്യങ്ങളും മനോഹരമായിരുന്നു. കുരുന്നുകളുടെ ഓമനത്തം നിറഞ്ഞ ഫാഷന്‍ ഷോ, ഖത്തറില്‍ പലര്‍ക്കും ആദ്യമായി കാണാന്‍ കഴിഞ്ഞ കിണ്ണം തിരുവാതിര, പ്രേക്ഷകഹൃദയം കീഴടക്കുന്ന നഥാനിയയുടെ സ്റ്റോറി ടെല്ലിങ്, അവിസ്മരണീയമായ ഗാനസന്ധ്യ തുടങ്ങിയവ ഓണം മറക്കാനാവാത്ത അനുഭവമാക്കി.

തിരുവോണ ദിനമായ വെള്ളിയാഴ്ച്ച തന്നെ ഓണസംഗമത്തില്‍ പങ്കെടുത്ത നിര്‍വൃതി ദോഹയിലെ പ്രവാസികള്‍ക്ക് നല്‍കി. സമൂഹത്തിലെ സ്‌പെഷ്യലി ഏബിള്‍ഡ് കുട്ടികളെ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ട്രഡിഷണല്‍ ഓണം ഫാഷന്‍ ഷോ ആഘോഷത്തിന് മറ്റൊരു മാനം നല്‍കി.

ഡോ. അമാനുള്ള വടക്കാങ്ങര, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പോഡാര്‍ പേള്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപിക റോഷ്നി കൃഷ്ണനും മറ്റു പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും പരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!