അദ്വൈതാശ്രമ കോമ്പൗണ്ടിലെ കൊടികളും ബാനറുകളും എടുത്തുകൊണ്ടുപോയതില്‍ പ്രതിഷേധിച്ചു

Web Desk
1 Min Read

ആലുവ: അദ്വൈതാശ്രമത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ വച്ചിരുന്ന എസ് എന്‍ ഡി പിയുടെ കൊടികളും ബോര്‍ഡുകളും മുനിസിപ്പല്‍ അധികൃതര്‍ ബലമായി എടുത്തു മാറ്റിയത് പ്രതിഷേധാര്‍ഹവും ന്യായീകരണമില്ലാത്തതുമാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

city exchange

ആരാധനാലയങ്ങള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ കോമ്പൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും കൊടിതോരണങ്ങളും മാറ്റുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്ക് നിയമപരമായി യാതൊരു വിധ അധികാരവുമില്ലാത്തതാണ്. എന്നാല്‍ കോടതി വിധിയുടെ മറവില്‍ മുനിസിപ്പല്‍ അധികൃതര്‍ അദ്വൈതാശ്രമത്തില്‍ നിന്നും ബോര്‍ഡുകളും കൊടികളും എടുത്തുമാറ്റിയത് ധിക്കാരപൂര്‍വ്വമായ പ്രവൃത്തിയാണെന്നും അദ്വൈതാശ്രമത്തിന്റെ അനുമതിയില്ലാതെ ഇത് ചെയ്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിയെ വിളിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ തന്റെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ മുനിസിപ്പല്‍ അധികൃതരില്‍ നിന്നും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!