
ദോഹ: ഖത്തറിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്സസ് ബ്രാന്ഡായ ജംബോ ഇലക്ട്രോണിക്സ് മികച്ച വിലക്കുറവുകളും സമ്മാന വൗച്ചറുകളും ഉള്പ്പെടുത്തിയ മെഗാ പ്രമോഷന് ആരംഭിച്ചു. നവംബര് 15 വരെ തുടരുന്ന പ്രമോഷനില് ഏറ്റവും പുതിയ സാങ്കേതിക നവീകരണങ്ങളിലൂടെ വീടിനെയും ജീവിതശൈലിയെയും പുതുക്കാനുള്ള മികച്ച അവസരമാണ് ഈ പ്രമോഷന് നല്കുമെന്ന് കമ്പനി അറിയിച്ചു.

സാങ്കേതിക വിദ്യ സൗകര്യങ്ങളെ പുതുക്കി നിശ്ചയിക്കുന്ന കാലത്ത് ഖത്തറിലെ എല്ലാ കുടുംബങ്ങള്ക്കും സ്മാര്ട്ട്, ഹൈ-പെര്ഫോമന്സ് ഉത്പന്നങ്ങള് കൂടുതല് ലഭ്യമാക്കാന് ജംബോ പ്രതിബദ്ധമാണെന്ന് അധികൃതര് വ്യക്തമാക്കി. എല്ജി, ജെബിഎല്, ഇന്ഡിസിറ്റ്, അരിസ്റ്റണ്, ഓസ്കര്, ന്യൂട്രികുക്ക്, ന്യൂട്രിബുലെറ്റ്, നത്തിംഗ്, ഡി സി യു, എച്ച് എം ഡി, നോക്കിയ തുടങ്ങിയ ലോകപ്രശസ്ത ബ്രാന്ഡുകളുടെ ഉത്പന്നങ്ങളില് 25 ശതമാനം വരെ വിലക്കുറവ് ലഭ്യമാകും. അള്ട്രാ ഹൈ ഡെഫിനിഷന് ടെലിവിഷനുകളില് നിന്നും അത്യാധുനിക സ്മാര്ട്ട്ഫോണുകളിലും അടുക്കള ഉപകരണങ്ങളിലുമൊക്കെ നവീകരണവും വിശ്വാസ്യതയും ചേര്ന്ന മികച്ച ശേഖരം ജംബോ ഒരുക്കുന്നു.

500 റിയാലോ അല്ലെങ്കില് അതിലധികമോ വിലയുള്ള ഉത്പന്നങ്ങള് വാങ്ങുന്നവര്ക്ക് പ്രത്യേക പങ്കാളി ഗിഫ്റ്റ് വൗച്ചറുകള് ലഭിക്കും. ഈ സീസണില് മൈ ബുക്ക്, നാന്ഡോസ്, വി പെര്ഫ്യൂംസ്, തൗഫീഖ് ട്രാവല്സ്, മെഗാ മാര്ട്ട് തുടങ്ങിയ പ്രമുഖ ബ്രാന്ഡുകള് പങ്കാളികളാണ്. ഇതിലൂടെ ഉപഭോക്താക്കള്ക്ക് ഭക്ഷണം, യാത്ര, റീട്ടെയില്, ലൈഫ്സ്റ്റൈല് മേഖലകളിലായുള്ള നിരവധി ആനുകൂല്യങ്ങള് ലഭ്യമാകും.
ജംബോയുടെ സമഗ്രമായ ഷോപ്പിംഗ് ബെനിഫിറ്റ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്ക്ക് ഇലക്ട്രോണിക്സും അപ്ലയന്സുകളും വാങ്ങുമ്പോള് മൂന്നു വര്ഷം വരെ എക്സ്റ്റെന്ഡഡ് വാറന്റി ലഭിക്കും. എല്ലാ വാങ്ങലുകള്ക്കും മുഖഫാ, നൂജൂം, എവിയോസ്, എയര് മൈല്സ് പോയിന്റുകള് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് 12 മാസത്തേക്ക് 0 ശതമാനം ഇന്സ്റ്റാള്മെന്റ് പ്ലാന് ലഭ്യമാക്കും. ഉത്പന്ന സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രീമിയം സര്വീസ് പാക്കേജുകളും ലഭ്യമാണ്.
ജംബോ മെഗാ പ്രമോഷന് ഉപഭോക്താക്കള്ക്ക് ഉന്നത നിലവാരവും അതുല്യ മൂല്യവും ലഭ്യമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണെന്ന് ജംബോ ഇലക്ട്രോണിക്സിന്റെ വൈസ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ സാജിദ് ജാസിം മുഹമ്മദ് സുലൈമാന് പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെയായി ഖത്തറിലെ വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും ഉപഭോക്തൃ സംതൃപ്തിയുടെയും പ്രതീകമാണ് ജംബോയെന്നും മെഗാ പ്രമോഷന് ആ മൂല്യങ്ങളെ കൂടുതല് ശക്തമാക്കുന്ന ഒന്നാണെന്നും ജംബോ ഇലക്ട്രോണിക്സിന്റെ ഡയറക്ടറും സി ഇ ഒയുമായ സി വി റപ്പായി കൂട്ടിച്ചേര്ത്തു.
ഖത്തറിലുടനീളം 13 ജംബോ ഔട്ട്ലെറ്റുകളിലും www.jumbosouq.com എന്ന വിലാസത്തില് ഓണ്ലൈനായും ഉത്പന്നങ്ങള് വാങ്ങാവുന്നതാണ്.

