

ദോഹ: ഖത്തറില്‍ നിന്നും ഉംറയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാന മാര്‍ഗ്ഗം മുഹര്‍റം മാസം മുതല്‍ വിസ അടിച്ചു കിട്ടുന്നുണ്ടെന്ന് അല്‍ ഹാജിരി ഹജ്ജ് ഗ്രൂപ്പ് മാനേജര്‍ അബ്ദുറസാഖ് പറവണ്ണ അറിയിച്ചു. ഖത്തറില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്ക് അനുമതി ലഭിച്ചെന്ന വ്യാപക പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിമാന മാര്‍ഗ്ഗമുള്ള യാത്രക്കാര്‍ക്ക് നേരത്തെ തന്നെ വിസ അടിച്ചു കിട്ടുന്നുണ്ടെങ്കിലും കര മാര്‍ഗ്ഗം പോകുന്നവര്‍ക്ക് ഇതുവരെ അനുമതി ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
