
ദോഹ: ഖത്തറില്‍ വിവിധ വിസ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളുടെ നിയമപരമായ നില ശരിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം സമയപരിധി പ്രഖ്യാപിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍, തൊഴില്‍ വിസ നിയമങ്ങള്‍ ലംഘിച്ചവര്‍ കുടുംബ സന്ദര്‍ശന നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ തുടങ്ങിയവര്‍ക്കാണ് സമയപരിധി. ഒക്ടോബര്‍ 10 ന് ആരംഭിച്ച് ഡിസംബര്‍ 31വരെയാണ് സമയപരിധി.2015 ലെ 21 -ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് മന്ത്രാലയ തീരുമാനം. വിസ നിയമങ്ങള്‍ ലംഘിച്ച എല്ലാ പ്രവാസികളും സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനെ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും സേവന കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ഉമ്മു സലാല്‍, ഉമ്മു സുനൈം (മുന്‍ വ്യവസായ മേഖല), മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ തുടങ്ങിയ സ്ഥലങ്ങളുമായാണ് ബന്ധപ്പെടേണ്ടത്.
