
ദോഹ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കയകറ്റാനും സംശയങ്ങള്‍ ദൂരീകരിക്കാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും അതിനോടനുബന്ധിച്ചുള്ള രേഖകള്‍ ശരിയാക്കുന്നതിലുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതും ലക്ഷ്യം വച്ചു ഇന്‍കാസ് ഖത്തര്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു.

തുമാമയിലെ ഐ സി ബി എഫ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കാസ് ഓഫീസിലാണ് ഹെല്‍പ്പ് ഡെസ്ക് സജ്ജീകരിച്ചിരിക്കുന്നത്. ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം ഇന്‍കാസ് പ്രസിഡന്റ് സിദ്ദീഖ് പുറായിലും ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ചേര്‍ന്ന് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ വി ബോബന് സ്വാഗതം ആശംസിച്ചു. എസ് ഐ ആറുമായി ബന്ധപ്പെട്ട് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിന്‍സ് ജോസ് വിശദീകരിച്ചു.

ഇന്‍കാസ് ഉപദേശക സമിതി ചെയര്മാന് സമീര്‍ ഏറാമല, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഉപദേശക സമിതി അംഗവും ഐ എസ് സി സെക്രട്ടറിയുമായ ബഷീര്‍ തുവാരിക്കല്‍, സുരേഷ് കരിയാട്, വൈസ് പ്രസിഡന്റുമാരായ സി താജുദ്ദീന്, വി എസ് അബ്ദുല്‍ റഹ്മാന്, അന്‍വര്‍ സാദത്ത്, പ്രദീപ് കൊയിലാണ്ടി, ജയപാല്‍ മാധവന്, ജനറല്‍ സെക്രട്ടറിമാരായ ഈപ്പന് തോമസ്സ്, സി വി അബ്ബാസ് തുടങ്ങി മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ്- വനിതാ വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് അഷറഫ് വടകര നന്ദി പറഞ്ഞു.
വൈകുന്നേരം മൂന്നര മുതല്‍ രാത്രി ഒന്‍പതര വരെയുള്ള സമയങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക് സേവനം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7157 4412 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക ഇന്‍ഷുറന്‍സും അനുബന്ധ സേവനങ്ങളും ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

