ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

Web Desk
1 Min Read

തിരുവനന്തപുരം: ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ലഹരിവിമുക്തിദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി. പ്രൊഫ. ആശ ജി വക്കം ഉദ്ഘാടനം ചെയ്തു.

city exchange

പരിഷത്ത്ജില്ലാ പ്രസിഡന്റ്ഡോ. ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രബോസ്, പി ആര്‍ ഒ അഡ്വ. പ്രഹ്ലാദന്‍,സെക്രട്ടറി ജെ പി കുളക്കട, സര്‍വോദയ മണ്ഡലം സദാനന്ദന്‍, മദ്യ നിരോധന ഐക്യവേദി ലാസര്‍, ഏകതാപരിഷത്ത്പരശുരാമന്‍, പരിഷത്ത്എക്‌സിക്യൂട്ടീവ് അംഗംഘോഷ്, ശാന്തി സമിതിനാരായണന്‍ തമ്പി, പരിഷത്ത്ജില്ലാ സെക്രട്ടറി സജി ദേവരാജന്‍, മുരളീധരന്‍, ജീവന്‍ലാല്‍, മുരുക്കുംപുഴ വിഷ്ണു,വിനോദ് തുടങ്ങിയവര്‍സംസാരിച്ചു.

ശ്രീനാരായണഗുരുദേവന്റെ ലഹരി വിമുക്തി സന്ദേശത്തിന്റെ ശതാബ്ദിആഘോഷത്തിന്റെ ഭാഗമായാണ് പരിഷത്ത്ചടങ്ങ്സംഘടിപ്പിച്ചത്. ഗാന്ധിജയന്തി വാരാചാരണ സമാപനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.
ലഹരി വിമുക്തിയിലൂടെ അഹിംസയിലേക്ക്, അക്രമരാഹിത്യത്തിലേക്ക് എന്ന സന്ദേശമാണ് പരിഷത്ത് ചൂണ്ടിക്കാട്ടുന്നതെന്ന്വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രബോസ് പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!