മുഹമ്മദ് ഈസ അനുസ്മരണം 13ന് ഐ സി സിയില്‍

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ കലാ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന് ഓര്‍ക്കാപ്പുറത്ത് വിടപറഞ്ഞ കെ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓര്‍മ്മകള്‍ അയവിറക്കി കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം 13ന് വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് ഐ സി സി അശോക ഹാളില്‍ നടക്കും.

city exchange

കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്. അനുസ്മരണ സംഗമത്തില്‍ ദോഹയിലെ കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മാപ്പിളകലാ രംഗത്തെ നിറ സാനിധ്യം ഫൈസല്‍ എളേറ്റില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.

Share This Article
Leave a Comment
error: Content is protected !!