
മനാമ: രാജ്യത്തെ ദിവസം പ്രതി മാറി വരുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ രക്തദാന കേന്ദ്രത്തില്‍ രക്തദാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വിവരം വിവിധ ഗ്രൂപ്പുകളിലൂടെ
പറഞ്ഞും കേട്ടും അറിഞ്ഞു മുന്നോട്ട് എത്തുന്നവരുടെ പിന്തുണ ആശാവഹമാണ്.
രക്തദാനത്തിനായി എത്തുന്നവര്‍ ഈ രാജ്യം നല്കുന്ന സുരക്ഷിതത്തിന്റെ തണലില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലാണ് ആവേശപൂര്‍വം പങ്കെടുക്കുന്നത്.

രാജ്യത്തെ കഴിഞ്ഞ ഒരാഴ്ചത്തെ സംഘര്‍ഷ ഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയവര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ അഭിമാനിക്കാന്‍ വക നല്കുന്ന സൂചനകളാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ രക്തദാനത്തിന് എത്തിയപ്പോള്‍ കാണുവാന്‍ സാധിച്ചത്.

വരും ദിവസങ്ങളിലും രക്തദാനത്തിന് കൂടുതല്‍ സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും പിന്തുണയുമായി മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.

