ഡോ. ഫദ്ല്‍ എച്ച് വീരാന്‍കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി

Web Desk
0 Min Read

കൊച്ചി: രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രവും ശിവഗിരി മഠവും ചേര്‍ന്ന് സംഘടിപ്പിച്ച ഗാന്ധി ഗുരു സമാഗമ ശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഫദ്ല്‍ എച്ച് വീരാന്‍കുട്ടി ഏറ്റുവാങ്ങി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പുരസ്‌കാരം സമ്മാനിച്ചു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച വിജയനിരക്ക് നേടിയതാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!