എം എസ് എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതിയുടെ നടപടികളുടെ വേഗം കുറഞ്ഞെന്ന് ഹരിത മുന്‍ നേതാക്കള്‍

Web Desk
1 Min Read

കോഴിക്കോട്: എം എസ് എഫ് നേതാക്കള്‍ക്കെതിരെ തങ്ങള്‍ നല്കിയ പരാതിയുടെ തുടര്‍ നടപടികള്‍ തുടക്കത്തിലേതു പോലെ അത്ര വേഗത്തിലല്ല നടക്കുന്നതെന്ന് ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ നജ്മ തെബ്‌സീനയും മുഫീദ തെസ്‌നിയും പറഞ്ഞു. തങ്ങള്‍ ഈ വിഷയത്തില്‍ വനിതാ കമ്മീഷന് നല്കിയ പരാതിയില്‍ മൊഴി നല്കുവാന്‍ എത്തിയതായിരുന്നു ഇരുവരും.

city exchange

അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന തങ്ങളുടെ ആശങ്ക വനിതാ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കമ്മീഷന് പരാതി നല്കിയ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യ ങ്ങള്‍ കൂടി കമ്മീഷന് മുന്നില്‍ പറയുവാനാണ് സിറ്റിംഗിനെത്തിയതെന്നും ഇരുവരും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എതിര്‍ കക്ഷികളായ എം എസ് എഫ് നേതാക്കളോട് വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്കിയിരുന്നെങ്കിലും അവര്‍ ഹാജരായില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

- Advertisement -
Ad image

വനിതാ കമ്മീഷന്‍ അദാലത്തില്‍ ഹാജരാകുവാന്‍ അവശ്യപ്പെട്ട് ആരും തങ്ങള്‍ക്ക് നോട്ടീസ് തന്നിട്ടില്ലെന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ എം എസ് എഫ് നേതാക്കളുടെ പ്രതികരണം.

Share This Article
Leave a Comment
error: Content is protected !!